സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജ്യോത്സ്യനെ സന്ദർശിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി പ്രമുഖ ജ്യോത്സ്യൻ എ.വി. മാധവപൊതുവാൾ.......
കേരള കോൺഗ്രസ് എമ്മിന്റെ കുത്തക മണ്ഡലമായിരുന്ന പാലാ തിരിച്ചുപിടിക്കാൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. ജോസ് കെ മാണി മണ്ഡലത്തിൽ സജീവമായതോടെയാണ് ഇത്തരമൊരു ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരിക്കുന്നത്. ......
സ്പേസ് എക്സിന്റെ ക്രൂ-10 ബഹിരാകാശയാത്രികർ ശനിയാഴ്ച്ച ഭൂമിയിൽ തിരിച്ചെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം അഞ്ച് മാസത്തോളം താമസിച്ചതിന് ശേഷമാണ് സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്.
എൻഡ്യൂറൻസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ പ്രാദേശിക സമയം രാവിലെ 8:33നാണ് പതിച്ചത്. "ക്രൂ-10 ൽ നിന്ന്, മുഴുവൻ നന്ദി. ......
ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ ആശയങ്ങൾ നെഞ്ചിലേറ്റി, അരുവിപ്പുറം മഠം സമൂഹത്തിൽ വിദ്യാഭ്യാസത്തിലൂടെയും, ആത്മീയമായ ഉണർവിലൂടെയും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. മഠത്തിന്റെ ഇപ്പോഴത്തെ സെക്രട്ടറി സ്വാമി സന്ദ്രാനന്ദയുടെ ദീർഘവീക്ഷണവും, അക്ഷീണമായ പ്രയത്നങ്ങളും ഈ മുന്നേറ്റത്തിന് വലിയ ശക്തി നൽകുന്നു. ......
തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി.) പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തലസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത പിടിവലി. നേതാക്കളായ ചെമ്പഴന്തി അനിൽ, മണക്കാട് സുരേഷ്, എം. എം.വിൻസന്റ് എം.എൽ.എ, ടി. ......
കൊച്ചി: കിൻഡർ ഹോസ്പിറ്റൽ, കൊച്ചി എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈമാറലും, കിൻഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.മികച്ച ആരോഗ്യ പരിചരണത്തിനും ഗുണനിലവാരത്തിനും ലഭിക്കുന്ന എൻ.എ.ബി.എച്ച്അംഗീകാരമാണ് കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിക്ക് ലഭിച്ചത്. കിന്‍ഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പിന് നിലവിൽ കൊച്ചി, ചേർത്തല, ആലപ്പുഴ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമേ കൊല്ലം, മാലക്കര (ആറന്മുള) തുടങ്ങിയ സ്ഥലങ്ങളിൽ കിൻഡർ ഹോസ്പിറ്റൽസ് പ്രവർത്തനം ആരംഭിക്കും. ......
തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സമ്മേളനം എസ്.എന്‍.ഡി.പി യോഗം തിരുവനന്തപുരം താലൂക്ക് യൂണിയന് പ്രസിഡന്റും എസ്.എന്‍ ട്രസ്റ്റ് അംഗവുമായ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ ഹിന്ദുക്കള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹം വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പ്രേംരാജ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ......
ചരിത്രമുറങ്ങുന്ന കൊച്ചിയിലെ കനാലുകള്‍ നവീകരിച്ച് നഗരത്തിന്റെ മുഖഛായ മാറ്റാനും നഗരവാസികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കാനും ലഷ്യമിട്ടുള്ള കനാല്‍ നവീകരണ പദ്ധതി സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടിയും വര്‍ക്ക്ഷോപ്പും സംഘടിപ്പിക്കുന്നു. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച വൈകിട്ട് 4.30 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ അഡ്വ എം അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ റ്റി.ജെ വിനോദ്, ഉമ തോമസ്, കെ ബാബു, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തലവന്മാര്, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കനാല്‍ നവീകരണ പദ്ധതിയുടെ വിശദശാംശങ്ങൾ പരിപാടിയില്‍ അവതരിപ്പിക്കും. ......
കൊച്ചി : ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം യൂണിറ്റുകലാണ് വിറ്റഴിക്കപ്പെട്ടത് . ......
കൊച്ചി: ഗാർഹിക പീഡനം, സ്ത്രീകളോടും കുട്ടികളോടുംഉള്ള ക്രുരത ഒരു മഹാവിപത്താണെന്നും ഇത് ഒരു വെല്ലുവിളിയായി എടുത്തുകൊണ്ട് മാറ്റത്തിനായി പ്രവർത്തിക്കണമെന്ന് കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ .മുഹമ്മദ് മുസ്താഖ് അഭിപ്രായപ്പെട്ടു. സ്വകാര്യതയെ മാനിച്ച് പലരും കോടതികളിൽ പോകാൻ മടിക്കുന്നുവെന്നും കൗൺസിലിംഗും സന്നദ്ധ സംഘടനകളും മുന്നോട്ടുവന്ന് സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ......